Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Federal Communications

America

ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; കോ​ൾ സെ​ന്റ​റു​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രുമെന്ന് യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള കോ​ൾ സെ​ന്‍ററു​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് ത​ന്നെ തി​രി​കെ കൊ​ണ്ടു​വ​രാ​നും ഉ​പ​ഭോ​ക്തൃ സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള പു​തി​യ നി​ർ​ദേശ​ങ്ങ​ളു​മാ​യി യു​എ​സ് ഫെ​ഡ​റ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ൻ ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള ആ​ഗോ​ള ബി​സി​ന​സ് പ്രോ​സ​സ് ഔ​ട്ട്‌​സോ​ഴ്‌​സിം​ഗ് ഹ​ബുക​ളെ ഈ ​നീ​ക്കം കാ​ര്യ​മാ​യി ബാ​ധി​ച്ചേ​ക്കും.

വി​ദേ​ശ കോ​ൾ സെ​ന്‍ററുക​ൾ വ​ഴി സേ​വ​നം ല​ഭി​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ​ർ​ധിച്ചു​വ​രു​ന്ന അ​തൃ​പ്തി​യും, വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത റോ​ബോ​കാ​ൾ ത​ട്ടി​പ്പു​ക​ളു​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്ന് എ​ഫ്‌​സി‌​സി ചെ​യ​ർ​മാ​ൻ ബ്ര​ണ്ട​ൻ കാ​ർ വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ കോ​ൾ സെ​ന്‍ററുക​ൾ വ​ഴി വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​രാ​നു​ള്ള സാ​ധ്യ​ത​യും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും ത​ട​യു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

നി​ല​വി​ൽ 70 ശ​ത​മാ​ന​ത്തോ​ളം യു​എ​സ് ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഔ​ട്ട്‌​സോ​ഴ്‌​സ് ചെ​യ്യു​ന്നു​ണ്ട്. പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലെ ഐ​ടി അ​ധി​ഷ്ഠി​ത സേ​വ​ന മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാം.

Latest News

Corehub Up